പൊൻകുന്നം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ടി.യു.സി.) 19ന് വില്പനശാലകൾ അടച്ചിട്ട് പണിമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.രാജു, ജനറൽ സെക്രട്ടറി എസ്.സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു. 2019 ജൂലായ് മുതൽ ലഭിക്കാനുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ലാഭനഷ്ടം കണക്കാക്കി സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ അടയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.