പൊൻകുന്നം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ (എ.ഐ.എൽ.യു ) കാഞ്ഞിരപ്പള്ളി കോടതി യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ല കമ്മറ്റിയംഗം അഡ്വ.ഗിരീഷ് എസ്. നായർ മുതിർന്ന അഭിഭാഷകൻ അഡ്വ.ടി.എ.വിജയന് ആദ്യ അംഗത്വം നൽകി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ആർ ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ.ബി.ബിജോയി, അഡ്വ.ഡി.ബൈജു, അഡ്വ.കെ.എസ് സജികുമാർ, അഡ്വ.എം.എ റിബിൻഷാ എന്നിവർ പങ്കെടുത്തു.