വൈക്കം : താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സെ. ലിറ്റിൽ തെരേസാസ് ഗേൾസ് ഹൈസ്‌കൂളും ചേർന്ന് കുട്ടികൾക്ക് സാമൂഹ്യ മാധ്യമ ദുരുപയോഗത്തെക്കുറിച്ചും ലഹരി മയക്കുമരുന്നുകളുടെ ദോഷങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപിക ജിസി ഉദ്ഘാടനം നിർവഹിച്ചു. പാരാ ലീഗൽ വോളന്റിയർ സുപ്രഭ ടി.വി.പുരം അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ അഡ്വ.രമണൻ കടമ്പറ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു