കൊഴുവനാൽ: പാവപ്പെട്ട കുടുംബങ്ങളിലെ കിടപ്പുരോഗികളെ പ്രത്യേകമായി പരിപാലിക്കുന്നതിനും സംരക്ഷണമൊരുക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് പദ്ധതിക്കുവേണ്ടി ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ദിവ്യ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.

കൊഴുവനാൽ പഞ്ചായത്തിലെ പാലിയേറ്റീവ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ ആംബുലൻസ് സഹായകരമാകും.