മരങ്ങാട്ടുപിള്ളി: ഭരണഘടനാദിനത്തോടനുബന്ധിച്ച് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും പഞ്ചായത്ത് പരിധിയിൽ താമസക്കാരായ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കും. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരവിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ നവംബർ 5ന് മുമ്പായി ബാങ്ക് ഹെഡാഫീസിലോ ബ്രാഞ്ചുകളിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് പ്രസിഡന്റ് എം.എം തോമസ് മേൽവെട്ടം അറിയിച്ചു.