മേലുകാവ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മേലുകാവ് യൂണിറ്റ് കുടുംബമേളയും സാംസ്‌കാരിക വനിതാവേദി സമ്മേളനവും സംയുക്തമായി ഇന്ന് രാവിലെ 10ന് മേലുകാവ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. വി.ജി ജോർജ് വാഴത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തും. റവ.പി.ഡി. ജോസഫ്, റ്റി.എം. ജോസഫ്, ഇ.ആർ മണിയമ്മാൾ, കെ.ജെ. ജോസഫ് കള്ളികാട്ട് എന്നിവർ പ്രസംഗിക്കും. പി.എം മേരി, റ്റി. ജെ. ബഞ്ചമിൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് കലാപരിപാടികൾ, സ്‌നേഹവിരുന്ന്.