udf

കോട്ടയം. മനുഷ്യരെ തട്ടിക്കൊണ്ടുപോകലും നരബലിയും നടക്കുന്നത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള കർശന നടപടി സ്വീകരിക്കണം. യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇതിനെതിരെ ജില്ലാ തലത്തിൽ മാനിഷാധ എന്ന പേരിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. മുൻ മന്ത്രി കെ.സി ജോസഫ്, ജോയി എബ്രാഹം, ജോസി സെബാസ്റ്റ്യൻ, പി.എ സലിം, ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, ടോമി കല്ലാനി, പി.ആർ സോന എന്നിവർ പ്രസംഗിച്ചു.