കോട്ടയം: മൂന്നര പതിറ്റാണ്ടിന്റെ പ്രവർത്തന മികവുമായി മുന്നോട്ട് കുതിക്കുന്ന കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റൊരു പൊൻതൂവൽ കൂടി. ഹൃദയ ബൈപാസ് ശസ്ത്രക്രിയരംഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ മികവാണ് കാരിത്താസ് കൈവരിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം രോഗികളെ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷിച്ച കേരളത്തിലെ ഏകആശുപത്രി എന്ന ബഹുമതിക്കാണ് അർഹമായിരിക്കുന്നത്.
കാർഡിയോ തൊറാസിക് ഹാർട്ട് ട്രാൻസ് പ്ലാന്റ് ആന്റ് മിനിമൽ അക്‌സസ് ഹാർട്ട് സർജൻ ഡോ.രാജേഷ് എം.രാമൻകുട്ടിയാണ് ബഹുമതിക്ക് അർഹത നേടിയത്. ഡയമണ്ട് ജൂബിലി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. കൺസൾട്ടന്റ് കാർഡിയാക് അനസതേഷ്യോളജിസ്റ്റ് ഡോ.നിഷ ജോസഫ് പാറ്റാനിയെയും കാർഡിയോ വാസ്‌കുലാർ തൊറാസിക് വിഭാഗത്തിലെ ജീവനക്കാരെയും അനുമോദിച്ചു .കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഡോ.ഫാ.ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർ ജിനു കാവിൽ, ഫാ.സ്റ്റീഫൻ തേവർപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ.എബ്രഹാം എന്നിവർ പങ്കെടുത്തു. ഗായകൻ കിഷോർ വർമ്മ അവതരിപ്പിച്ച സംഗീത നിശയും നടന്നു.