
കോട്ടയം. കീഴൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മാതൃകാ പ്രീ സ്‌കൂൾ ഇന്ന് വെകിട്ട് നാലിന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസദേവൻ നായർ എന്നിവർ മുഖ്യാതിഥികളാവും.
ചടങ്ങിൽ വിശിഷ്ടസേവനത്തിന് അർഹനായ സുനിൽ കുര്യൻ, വാദ്യശ്രീ പുരസ്‌കാര ജേതാവ് മധുസൂദനകുറുപ്പ്, സിനിമാതാരം മാസ്റ്റർ വിദാസ് എന്നിവരെ ആദരിക്കും.