n

കോട്ടയം. കുടുംബ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ ജാക്കികൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കൂരോപ്പട മാടപ്പാട്ട് താന്നിക്കൽ സുജിത്തിനെ (37) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി കൂവപൊയ്ക ഭാഗത്തായിരുന്നു സംഭവം

ഒളിവിൽ പോയ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചിറക്കടവ് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ മാരായ ലെബിമോൻ, ജോമോൻ എം.തോമസ്, അംഗതൻ, എ.എസ്.ഐ ഷീന കെ.കെ, സി.പി.ഓ മാരായ ജയകൃഷ്ണൻ,സുരേഷ് എം.ജി, അനിൽ എം.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.