പൊൻകുന്നം: കള്ളടാക്‌സികളെ നിയന്ത്രിക്കാൻ അധികാരികൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന്‌ കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി വ്യാപാരഭവനിൽ നടന്ന സമ്മേളനം ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ ഷാജി തമ്പാനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ഷാജി മൈക്കിൾ അദ്ധ്യക്ഷനായിരുന്നു. സുരേന്ദ്രൻ കുറവിലങ്ങാട് ആശംസകൾ അർപ്പിച്ചു.

ഭാരവാഹികളായി ഷാജി മൈക്കിൾ (രക്ഷാധികാരി ), ഷെമീർ കാഞ്ഞിരപ്പള്ളി പ്രസിഡന്റ്, ബിനോയ് വിശ്വം, രാജേന്ദ്രൻ കൂട്ടിക്കൽ വൈസ് പ്രസിഡന്റുമാർ, സുരേന്ദ്രൻ കുറവിലങ്ങാട് സെക്രട്ടറി, നോജ് കുറവിലങ്ങാട്, അഭിലാഷ് മുണ്ടക്കയം ജോയിന്റ് സെക്രട്ടറിമാർ, ഫിറോസ് എരുമേലി ട്രഷറർ, ഗോപകുമാർ പൊൻകുന്നം ജോയിന്റ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.