കാഞ്ഞിരപ്പള്ളി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് വൈകിട്ട് 4ന് എരുമേലി വാവർ സ്മാരക ഗ്രൗണ്ടിൽ സംസാരിക്കും. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം 25 ലക്ഷം രുപ ചെലവഴിച്ച് നിർമ്മിച്ച സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് (ടി പി തൊമ്മി സ്മാരക മന്ദിരം )എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ, മുൻ എം.എൽ.എ.കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി എ.വി റസൽ, ജില്ല കമ്മിറ്റിയംഗങ്ങളായ അഡ്വ.പി.ഷാനവാസ്, തങ്കമ്മ ജോർജ് കുട്ടി, കെ.രാജേഷ്, ഷമീം അഹമ്മദ് എന്നിവർ പങ്കെടുക്കും.