ചങ്ങനാശേരി: ശ്രീനാരായണ ധർമ്മപരിപാലന വൈദീക യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ലക്ഷാർച്ചന എസ്.എൻ.ഡി.പി യോഗം 5229 ഗുരുകുലം വാഴപ്പള്ളി പടിഞ്ഞാറ് ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ 23ന് നടക്കും. ഗോപാലൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. ശാഖാ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് തുടങ്ങിയ പോഷക സംഘടനകളുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ നടക്കുക. 20ന് വൈകുന്നേരം 6.30ന് ഗുരുപൂജ, പീതാംബരദീക്ഷാ ചടങ്ങ് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നിർവഹിക്കും. 23ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.40ന് സമൂഹശാന്തിഹവനം, 7.30ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരുടെയും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ 8ന് ലക്ഷാർച്ചന സമാരംഭം. 12ന് ലക്ഷർച്ചന ബ്രഹ്മകലശം, ശ്രീലകത്തേയ്ക്ക് എഴുന്നള്ളിയ്ക്കൽ, കലശാഭിഷേകം, മഹാഗുരുപൂജ, പ്രസാദവിതരണം, അന്നദാനം.