ളായിക്കാട്: എസ്.എൻ.ഡി.പി യോഗം 2805ാം നമ്പർ ളായിക്കാട് ശാഖയിലെ ടി.കെ മാധവൻ, സഹോദരൻ അയ്യപ്പൻ, ഡോ.പൽപ്പു എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത വാർഷികവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ളായിക്കാട് എസ്.എൻ നഗറിൽ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. വി.ആർ ജയൻ, അമ്പിളി ബിജുമോൻ, ശരത് സതീഷ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.ജെ രാജീവ് നന്ദിയും പറയും.