ചങ്ങനാശേരി : സംസ്ഥാന കയർ കോർപ്പറേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്ര വിതാന സാദ്ധ്യതകളും തൊഴിലുറപ്പും എന്ന വിഷയത്തിൽ ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം കയർ പ്രൊജക്ട് ഓഫീസർ സ്മിത ജേക്കബ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ റോസമ്മ മത്തായി, മണിയമ്മ രാജപ്പൻ, ഷീലാ തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, സബിത ചെറിയാൻ, ലൈസാമ്മ വർഗീസ്, സൈന തോമസ്, ടീനാമോൾ റോബി, ബീനാകുന്നത്ത്, ബ്ലോക്ക് സെക്രട്ടറി ഷാജി ജേക്കബ്, എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പും കയർ ഭൂവസ്ത്രവിതാന സാധ്യതകളും എന്ന വിഷയത്തിൽ അശ്വിൻ ക്ലാസ് എടുത്തു.