
ചങ്ങനാശേരി . കോട്ടയത്ത് 18 മുതൽ 21 വരെ നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. സി പി എം ഏരിയ സെക്രട്ടറി കെ സി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കുട്ടികൾ കർഷക വേഷം കെട്ടിയ പ്രച്ഛന്ന വേഷങ്ങൾ, സെറ്റ് സാരിയുടത്ത കർഷക സത്രീകൾ, നാടൻ കലാരൂപങ്ങൾ എന്നിവ മിഴിവേകി. ജാഥ നഗരം ചുറ്റി മതുമൂലയിൽ സമാപിച്ചു. എം ടി ജോസഫ്, ജോസഫ് ഫിലിപ്പ്, എം എൻ മുരളീധരൻ നായർ, എൻ രാജു, സുനിതാ സുരേഷ്, എബി വർഗീസ്, രാജേന്ദ്ര ബാബു, ബിജു തോമസ്, എന്നിവർ നേതൃത്വം നല്കി.