കോട്ടയം: മക്കൾക്കായി എനിക്ക് ഇനിയും ജീവിയ്ക്കണം... അതിനായി ശ്രീജ സുമനസുകളുടെ സഹായം തേടുകയാണ്. കാൻസർ വില്ലനായി എത്തിയതോടെ മാവേലിക്കര മാന്നാർ കിഴക്കേക്കാട്ടിൽ വലിയകുളങ്ങര രതീഷിന്റെയും ഭാര്യ ശ്രീജയുടെയും ജീവിതമാകെ പ്രതിസന്ധിയിലായി. മാന്റിൽ സെൽ ലിംഫോമ എന്ന കാൻസറാണ് ശ്രീജയെ വേട്ടയാടുന്നത്. ഏപ്രിൽ പകുതിയോടെ വയറുവേദനയെ തുടർന്നാണ് ആദ്യമായി ചികിത്സ തേടുന്നത്. തുടർപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ.

സർക്കാരിന്റെ കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ സഹായം ലഭിച്ചെങ്കിലും ഇതിന്റെ പരിധി പൂർത്തിയായി. മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ദിവസേന പതിനായിരം രൂപയോളമാണ് വേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത് താങ്ങാൻ കഴിയില്ല. പെയിന്റിംഗ് തൊഴിലാളിയായ രതീഷ് ആശുപത്രിയിൽ നിൽക്കേണ്ടതിനാൽ ജോലിയ്ക്ക് പോകാനും സാധിക്കില്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ആശുപത്രി ചിലവുകളും ആറും നാലും വയസ് പ്രായമുള്ള മക്കളുടെ സംരക്ഷണവും. ആകെയുള്ള പുരയിടവും വീടും വിൽക്കാനുള്ള ശ്രമത്തിലാണ് ഇവർ. ശ്രീജയുടെ മുന്നോട്ടുള്ള ചികിത്സയ്ക്ക് മാത്രമായി ഒൻപത് ലക്ഷത്തിലധികം രൂപയാണ് വേണ്ടിവരുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മജ്ജമാറ്റിവയ്ക്കലാണ് പരിഹാരം. ആർ.സി.സി മെഡിക്കൽ ഒാഫീസർ ഇൻചാർജ് ഡോ.ജോർജ് എബ്രഹാം, ഡോ. ശ്രീജിത്ത് ജി.നായർ എന്നിവരുടെ കീഴിലാണ് ചികിത്സ.

ചികിത്സാസഹായം എത്തിക്കാൻ


ബാങ്ക് ഡിറ്റെയ്ൽസ്
പേര്: ശ്രീജ ഗോപി
അക്കൗണ്ട് നമ്പർ: 67358608811.
എസ്.ബി.ഐ ബാങ്ക്, ചെന്നിത്തല
ഐ.എഫ്.സി കോഡ്:SBIN0008293.

ഫോൺ: 77143314184.