മുണ്ടക്കയം: കൂട്ടിക്കൽ മഹാപ്രളയം നടന്നിട്ട് ഒരു വർഷം ആകുമ്പോഴും കൂട്ടിക്കൽ പാക്കേജ് നടപ്പിലാക്കാത്തതിലും, അധികാരികളുടെ അവഗണനയ്ക്കെതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏന്തയാറ്റിൽ പ്രതിഷേധദിനവും ഏകദിന ഉപവാസവും പ്രതിഷേധ സായാഹ്നവും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:ജോസി സെബാസ്റ്റ്യൻ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സായാഹ്നം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയിതു.ഡി.സി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജിജോ കാരയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, പി.എ ഷെമീർ, റോണി കെ.ബേബി, ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.എം മുഹമ്മദ്‌ ഇല്യാസ്, റോയ് കാപ്പിലുമാക്കൽ, ജനറൽ സെക്രട്ടറി അബ്ദു അലസം പാട്ടിൽ, അൻസാരി മഠത്തിൽ, നൗഷാദ് വെമ്പിളി, വിഎം ജോസഫ്,കെ ആർ രാജി, ജോസ് ഇടമന, സന്ധ്യ വിനോദ്, ആയിഷ ഉസ്മാൻ, ആൻസി ആഗസ്റ്റിൻ, റെജി വര്യമറ്റം, കെ.എൻ വിനോദ്, ജേക്കബ് ചാക്കോ, രജനി സലീലൻ, സിയാദ് ചള്ളിയിൽ, നിയാസ് പാറയിൽ പുരയിടം, കുസുമം മുരളി, ബിന്ദു രവീന്ദ്രൻ, സുഷമ സാബു, ശാന്തഭായ് ജയകുമാർ എന്നിവർ സംസാരിച്ചു.