
കോട്ടയം . ഭർത്താവിന്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ആരോഗ്യ നിലയിൽ പുരോഗതി. കാണക്കാരി മാന്താറ്റിൽ കളപ്പുര വെച്ചിയമുകളിൽ പ്രദീപ്കുമാറിന്റെ ഭാര്യ മഞ്ജുവാണ് (38) ആക്രമണത്തിന് വിധേയയായത്. വെള്ളിയാഴ്ച്ച രാവിലെ 8.30 ഓടെ ഇളയ മകളുടെ മുൻപിൽ വച്ചായിരുന്നു സംഭവം. വലതുകൈയുടെ മൂന്ന് വിരലുകൾ അറ്റു പോകുകയും, തലയ്ക്കും മുഖത്തിനും കഴുത്തിനും ഷോൾഡറിനും വെട്ടേറ്റിരുന്നു. ആരോഗ്യ നിലയിൽ പുരോഗതി വന്നതിനെ തുടർന്ന് 12-ാം വാർഡിലേക്ക് മാറ്റി. ഇന്നലെ രാവിലെ പൊടിയരിക്കഞ്ഞി കഴിയ്ക്കുകയും സംസാരിക്കുകയും ചെയ്തു. ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ജനറൽ സർജറി യൂണിറ്റ് ചീഫ് പറഞ്ഞു.