കോട്ടയം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി സമ്മേളനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, ലഹരിവിരുദ്ധസദസും നടന്നു. എ.ഐ.സി.സി അംഗം കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. കെ.പി.ജി.ഡി സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഒ വിജയകുമാർ, ജസ്റ്റിൻ ബ്രൂസ്, പ്രസാദ് കൊണ്ടൂപറമ്പിൽ, അഡ്വ.എ. എസ് തോമസ്, അഡ്വ.ജോണി ജോസഫ്, ടി.സി റോയ്, സാബു മാത്യു, സി.ടി സാമൂവൽ, വിഷ്ണു ചെമ്മുന്ദവള്ളി, ലിജോ അരുമന, ടോമി കുര്യൻ താമരശ്ശേരി, റോയ് ജോർജ്, മജീദ് ഖാൻ, ഗ്രേഷിസ് പോൾ, കുര്യൻ, വി.കെ ഫിലിപ്പ്, തോമസ് മറ്റക്കാടം എന്നിവർ പങ്കെടുത്തു.