women

കോട്ടയം . ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് എലിക്കുളം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ഹരിതകർമസേനയുടെയും നേതൃത്വത്തിൽ 'പെൺ രാവേറ്റം' എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. പൊൻകുന്നം സർക്കിൾ ഇൻസ്‌പെക്ടർ എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം കെ വി എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷനായിരുന്നു. കുടുംബശ്രീയുടെയും ഹരിതകർമ്മസേനയുടെയും നേതൃത്വത്തിൽ തിരുവാതിര, നാടോടി നൃത്തം, സംഘഗാനം എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, സൂര്യമോൾ, ഷേർളി അന്ത്യാങ്കുളം, സുശീല പ്രദീപ്, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.