കോട്ടയം : കോട്ടയം വെസ്റ്റ് ഉപജില്ല ശാസ്‌ത്രോത്സവം കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ 20, 21 തീയതികളിൽ നടക്കും. മേളയുടെ സംഘാടകസമിതി രൂപീകരണം യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ. വി.പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ മോഹൻദാസിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ സാമൂഹികസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വ്യക്തികളെ ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 21ന് പ്രവൃത്തിപരിചയ മേളയും ഗണിത മേളയും. 22ന് സാമൂഹ്യ ശാസ്ത്ര സയൻസ് ഐ.ടി മേള. 72 സ്‌കൂളുകളിൽ നിന്നായി 1500ൽ അധികം പ്രതിഭകൾ പങ്കെടുക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു സ്വാഗതവും കൺവീനർ മനോജ് ജോസഫ് നന്ദിയും പറഞ്ഞു.