കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മേൽനോട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടത്തുന്ന വിവിധ പരിസ്ഥിതി അവബോധന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ആശുപത്രിക്കുള്ളിൽ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യാനവും, ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന പുതിയ പരിസ്ഥിതി സൗഹാർദ്ദ കാർ പാർക്കിംഗ് ഏരിയ പാസ്റ്റർ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ആശുപത്രി ക്യാമ്പസിൽ പരിസ്ഥിതി അവബോധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കും. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു. പദ്ധതിയുടെ ഭാഗമായി ആശുപതിയിൽ ശാസ്ത്രീയമായ മാലിന്യനിർമ്മാജ്ജനം, ജല ശുദ്ധീകരണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള പദ്ധതികളും പ്രവർത്തന സജ്ജമായി. ഘട്ടംഘട്ടമായി പേപ്പറുകളുടെ ഉപയോഗം കുറച്ചുകൊണ്ട് ഇലക്ട്രോണിക് രൂപത്തിലേക്ക് പൂർണമായും മാറുന്ന ഇലക്ട്രോണിക് മെഡിക്കൽ ഡോക്യൂമെന്റ് പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ബെന്നി തോമസ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു