കോട്ടയം : മോഷണക്കേസിൽ കുമരകം കൊച്ചുപറമ്പിൽ വീട്ടിൽ മിഥുൻ (26) നെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അയൽവാസിയുടെ വീട്ടിൽ കയറി അലമാരയ്ക്കുള്ളിൽ ടിന്നിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ കമ്മലുകളും, മോതിരവും കവർന്നശേഷം കടന്നു കളയുകയായിരുന്നു. ഇവർ ആശുപത്രിയിൽ പോയ സമയത്താണ് പ്രതി വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷണം നടത്തിയത്. വീട്ടുകാർ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം ഇയാൾ മനസ്സിലാക്കിയിരുന്നു. കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ ഷൈജു, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.