മല്ലികശ്ശേരി: എസ്.എൻ.ഡി.പി യോഗം 4035ാം നമ്പർ മല്ലികശ്ശേരി ശാഖയിലെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് 2ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെന്നിന്റെ അദ്ധ്യക്ഷതിൽ ചേരുന്ന സമ്മേളനം യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇ.കെ. രാജൻ ഈട്ടിക്കൽ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജൻ, അരുൺ കുളംപള്ളിൽ, ശാഖാ വൈസ് പ്രസിഡന്റ് റ്റി.എൻ കുട്ടപ്പൻ, ശാഖാ സെക്രട്ടറി കെ.കെ. വാസൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടക്കും.