രാമപുരം: സബ് ജില്ലാ ഗെയിംസ് മത്സരങ്ങൾ അവസാനിച്ചപ്പോൾ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിന്റെ മിന്നും പ്രകടനം. സബ് ജൂനിയർ വിഭാഗം വോളിബോൾ, കബഡി, ഫുട്‌ബോൾ ഹാൻഡ്‌ബോൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഷട്ടിൽ ബാറ്റ്മിന്റണിൽ രണ്ടാം സ്ഥാനവും സ്‌കൂൾ സ്വന്തമാക്കി.

ജൂണിയർ വിഭാഗത്തിൽ ഹാന്റ്‌ബോൾ, കബഡി മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ക്രിക്കറ്റ്, ഫുട്‌ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ ഒന്നാമതെത്തിയത്. മികച്ച വിജയം നേടിയ പ്രതിഭകളെയും അവരെ പരിശീലിപ്പിച്ച കായികാധ്യാപിക മെല്ലാ ജോസഫിനെയും സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ്, പി.റ്റി.എ. പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ തുടങ്ങിയവർ അഭിനന്ദിച്ചു.