പാലാ: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബഹുജന അടിത്തറ ശക്തിപ്പെടുത്തി എൽ.ഡി.എഫ് മന്നേറ്റത്തിന് ശക്തമായ പ്രചാരണത്തിനുള്ള കർമ്മപരിപാടിക്ക് കേരള കോൺ.(എം) രൂപം നൽകിയതായി ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ലഹരിക്കെതിരെ പ്രദേശിക തലത്തിൽ ശക്തമായ ഇടപെടലും ബോധവത്ക്കരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയോജകമണ്ഡലം ജനറൽ ബോഡി യോഗവും ജനപ്രതിനിധിസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
പ്രസിഡന്റ് ടോബിൻ കെ.അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ, ബൈജു ജോൺ, ബെന്നി തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, ടോബി തൈപ്പറമ്പിൽ, സുനിൽ പയ്യപ്പള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഡി.പ്രസാദ്, സാജൻ തൊടുക, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി ,ഇ.വി.പ്രഭാകരൻ, സോണി തെക്കേൽ, മാത്തുകുട്ടി കുഴിഞ്ഞാലി, ജോർജ് വേരനാകുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ