വാഴൂർ:കയർ വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന

കയർ ഭൂവസ്ത്രം പരിപാടിയുടെ വാഴൂർ ബ്ലോക്ക് തല സെമിനാർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.
വൈസ്.പ്രസിഡന്റ് രഞ്ജിനി ബേബി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ.സുജിത്ത് പദ്ധതി വിശദീകരണം നടത്തി.കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലബീഗം,ചിറക്കടവ് ഗ്രാമപഞ്ചായത്ത്
വൈസ്.പ്രസിഡന്റ് സതി സുരേന്ദ്രൻ, ,കറുകച്ചാൽ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സജി നീലത്തുമുക്കിൽ ,വൈക്കം കയർ പ്രോജക്ട് ഓഫീസർ സ്മിത ജേക്കബ്് ,ഗോപകുമാർ എന്നിവർ സംസാരിച്ചു .കയർ കോർപ്പറേഷൻ പ്രതിനിധി അശ്വിൻ തൊഴിലുറപ്പും കയർ ഭൂവസ്ത്ര വിതാന സാദ്ധ്യതകളുംഎന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാർ,തൊഴിലുറപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.