ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ നെയ്യാട്ടും ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലേക്കുള്ള നെയ് സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 7.05നും 7.22നും മദ്ധ്യേയാണ് നെയ്യാട്ട്. ചിറക്കടവ് ക്ഷേത്രത്തിൽ നിന്ന് എത്തിച്ച നെയ്യുപയോഗിച്ച് ചെങ്ങന്നൂർ മഹാദേവനും ഇതേസമയം അഭിഷേകം നടത്തും.

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ നിന്നും ഒരുവിഹിതം ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് ഇന്ന് 10.30ന് ഘോഷയാത്രയായി കൊണ്ടുപോകും.