കാഞ്ഞിരപ്പള്ളി : വർഗീയതയും, ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ സി.പി.എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന സെമിനാർ മുൻ എം.എൽ.എ കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ലോക് സഭാ മണ്ഡലം സെക്രട്ടറി രാജു എബ്രഹാം വിഷയം അവതരിപ്പിച്ചു. മാത്തുക്കുട്ടി അദ്ധ്യക്ഷനായി. ഷമീം അഹമ്മദ്, അഡ്വ.ഗിരീഷ് എസ് .നായർ, വി. ജി. ലാൽ എന്നിവർ സംസാരിച്ചു.