മാഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 122-ാം നമ്പർ മാഞ്ഞൂർ ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യോഗം കൗൺസിലർ സി.എം.ബാബു യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി രജീഷ് ഗോപാൽ വെളിംപറമ്പിൽ (പ്രസിഡന്റ്), എം.ഡി.രാജേന്ദ്രൻ ഗോകുലം (വൈസ് പ്രസിഡന്റ്), ഇ.കെ.മോഹനൻ ഇടത്തിൽ (സെക്രട്ടറി), ഹജി കുമാർ (യൂണിയൻ കമ്മിറ്റി ), ടി.ഡി ശിവൻ കുഴിയിൽ, ഷൈജു നിരപ്പേൽ, കെ.പി.നാരായണൻ, അനീഷ് ആലഞ്ചേരിൽ, പ്രകാശ് മുണ്ടയ്ക്കൽ, ബാബു കലയംകൂട്ടത്തിൽ, കെ.കെ.ശിവൻ കച്ചാലുമലയിൽ (കമ്മിറ്റി അംഗങ്ങൾ), വിശ്വനാഥൻ കച്ചാലുമലയിൽ, സോമൻ കുമരേട്ട്, ഓമന മോഹനൻ ഇടത്തിൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.