drug

മുണ്ടക്കയം. പാലൂക്കാവ് സെന്റ് ജോർജ് സൺഡേ സ്കൂളിന്റെയും നവ കേരള വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാർ വാർഡ് മെമ്പർ മേരിക്കുട്ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ഫാദർ ജോസഫ് കുന്നത്തുപുരയിടത്തിന്റെ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ പെരുവന്താനം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ് ലഹരി വിരുദ്ധ ക്ളാസ് എടുത്തു. ഇടുക്കി ജില്ല അത്‌ലറ്റിക് മീറ്റിൽ രണ്ട് സ്വർണ മെഡൽ നേടിയ ആന്റോ കരിക്കകുന്നേലിനെ യോഗത്തിൽ ആദരിച്ചു. നവ കേരള വായനശാല സെക്രട്ടറി ബി.ജി പ്രഭാകരൻ, പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി.