പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന് കീഴിലെ ഓരോ ശാഖകളിലും സംഘടനാ പ്രവർത്തനം കാര്യക്ഷമവും ശക്തവുമാക്കി ശ്രീനാരായണ സമൂഹത്തിന്റെ ഉയർത്തെണീപ്പ് സാദ്ധ്യമാക്കുമെന്ന് യൂണിയൻ കൺവീനർ എം.പി.സെൻ പറഞ്ഞു. മല്ലികശ്ശേരി 4035ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ നേതാക്കളായ സി.ടി.രാജൻ, അനീഷ് ഇരട്ടയാനി, സുധീഷ് ചെമ്പൻകുളം, അനീഷ് വലവൂർ, സുമോദ്, ശാഖാ പ്രസിഡന്റ് ഇ.കെ.രാജൻ ഈട്ടിക്കൽ, കുട്ടപ്പൻ താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.കെ.വാസൻ കുറുമാക്കൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി കെ.കെ.വാസൻ കുറുമാക്കൽ (പ്രസിഡന്റ്), പ്രമോദ് വെള്ളേപ്പള്ളിൽ (വൈസ് പ്രസിഡന്റ്), മനു മോഹൻ (സെക്രട്ടറി), ഇ.കെ.രാജൻ ഈട്ടിക്കൽ (യൂണിയൻ കമ്മിറ്റിയംഗം), കെ.കെ.ലാലു, അഭിജിത്ത് സോമൻ, കെ.കെ.വാസു, കെ.കെ.രാജു, ബിനീഷ് കൊല്ലംപറമ്പിൽ, ഷാജി, കുട്ടപ്പൻ താന്നിക്കൽ (കമ്മിറ്റിയംഗങ്ങൾ), മോഹനൻ പാറയിൽ, ബിഡ്‌സൺ ഈട്ടിക്കൽ, ബിന്ദു വിപിൻദാസ് (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.