പാലാ : കേന്ദ്ര സാഹിത്യ അക്കാഡമി യുവ സാഹിത്യ അവാർഡ് ജേതാവ് അനഘ ജെ. കോലത്തിന് പാലാ കിഴതടിയൂർ ബാങ്കിലെ സഫലം 55 പ്ലസ് അംഗങ്ങൾ സ്വീകരണം നൽകി. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെ മെമന്റൊ നൽകി ആദരിച്ചു. രക്ഷാധികാരി ജോർജ് സി കാപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, പി.എസ്. മധുസൂദനൻ, രവി പുലിയന്നൂർ, പ്രൊഫ. കെ.പി.ജോസഫ്, ജയചന്ദ്രൻ കോലത്ത്, സി.കെ.സുകുമാരി, എസ്.എസ്.ലക്ഷ്മി, ഗ്ലോറി മാത്യു എന്നിവർ പ്രസംഗിച്ചു. അനഘ ജെ. കോലത്ത് മറുപടി പ്രസംഗം നടത്തി.