പാലാ : കെ.പി.എം.എസ് മീനച്ചിൽ യൂണിയന്റെ 2022-23 വർഷത്തെ അംഗത്വ കാമ്പയിൻ ആരംഭിച്ചു. ഡിസംബർ 31 വരെയാണ് കാമ്പയിൻ. മീനച്ചിൽ യൂണിയൻതല ഉദ്ഘാടനം 3387ാം നമ്പർ ചേർപ്പുങ്കൽ ശാഖയിൽ സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാർ, ചേർപ്പുങ്കൽ ശാഖ പ്രസിഡന്റ് സി.കെ. ബിനുവിന് അംഗത്വം നൽകി നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.കെ.ബിന്ദുമോൾ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി ബിനീഷ് ഭാസ്‌കർ, രമേശൻ മേക്കനാമറ്റം, പി.ജി. സുധാകരൻ, ബാബു എറയണ്ണൂർ, കെ.കെ. കുട്ടപ്പൻ, ഓമന സോമൻ, ജി. ഷിജു, മനോജ് ദിവാകരൻ, സിന്ധു സോമദാസ്, ജിനു വിനീത്, എ.കെ. ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.