
കോട്ടയം. മനുഷ്യനെ മനുഷ്യനാക്കിയത് പുസ്‌തകങ്ങളാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനിയിൽ ആരംഭിച്ച പുസ്‌തകമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ എ.വി റസൽ അദ്ധ്യക്ഷനായി. മന്ത്രി വി.എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.സുരേഷ്‌കുറുപ്പ്, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്‌ണൻ, ബി. ശശികുമാർ എന്നിവർ പങ്കെടുത്തു.