
കോട്ടയം: തെക്കാണോ വടക്കാണോ എന്ന് നോക്കിയല്ല പൊതുസമീപനം നോക്കിയാണ് ഒരു വ്യക്തിയെ വിലയിരുത്തേണ്ടതെന്നും മലയാളികളെ ഒന്നായി കാണണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തെക്കൻ കേരളം അധിക്ഷേപ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾക്കിടയിൽ ഐക്യം നിലനിറുത്താനാണ് ശ്രമിക്കേണ്ടതെന്നും അതിനുപകരം ജനത്തെ വിഭജിച്ച് കുറ്റപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.