വൈക്കം : വെച്ചൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നിന്ന് മില്ലുകാർ സംഭരിക്കുന്ന നെല്ല് കയറ്റി ഇറക്കുന്നതിനുള്ള കൂലി നിശ്ചയിച്ച് ധാരണയായി. നെല്ല് നേരിട്ട് ലോറിയിൽ കയറ്റുന്നതിന് ക്വിന്റലിന്,120 രൂപയും, വള്ളത്തിൽ കയറ്റി ലോറിയിൽ എത്തിക്കുന്നതിനു് 160 രൂപയും വാര് കൂലി 30 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് വർഷക്കാലയളവിലേക്കാണ് ഈ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ.മണിലാൽ, പഞ്ചായത്ത് അംഗം ബിന്ദു രാജു, രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ വി.ടി.സണ്ണി, കെ.വി.ജയ് മോൻ, കെ.എം.വിനോഭായി, വക്കച്ചൻ മണ്ണത്താലി, വർഗീസ് പുതുപ്പള്ളിൽ, പാടശേഖര സമിതി ഭാരവാഹികളായ യു.ബാബു, വർഗീസ് തേവരപ്പറമ്പിൽ, ശശി മറ്റം, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.