appu

കറുകച്ചാൽ. മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ നെടുംകുന്നം പാറയ്ക്കൽ അണിയറ വീട്ടിൽ അപ്പുമോൻ (27), പാലക്കാട് കണ്ണംപ്ര മട്ടുവഴി പറക്കുന്നിൽ അബ്ദുൾ സലാം (29) എന്നിവരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. പല തവണകളിലായി പത്തനാടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,84,800 രൂപ തട്ടിയെടുക്കുകയായിരുന്നു. അടുത്തടുത്ത കാലയളവിലായി സ്വർണം പണയം വച്ചതിൽ മാനേജർക്ക് സംശയം തോന്നുകയും വിശദമായ പരിശോധയിൽ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. മാനേജരുടെ പരാതിയെ തുടർന്ന് പ്രതികളെ തൃശൂരിൽ നിന്നും പിടികൂടി. പ്രതികൾക്കെതിരെ മോഷണ കേസും നിലവിലുണ്ട്.