വൈക്കം : നഗരസഭ പാർക്ക് അവധി ദിവസമായ ഞായറാഴ്ച തന്നെ തുറന്നുകൊടുത്ത നഗരസഭ അധികാരികളുടെ നടപടി പ്രതിപക്ഷ ആരോപണത്തെ ശരിവെയ്ക്കുന്നതാണെന്ന് സി.പി.ഐ പാർലമെന്ററി പാർട്ടി. കൊവിഡിനെ തുടർന്ന് രണ്ടു വർഷം മുമ്പ് അടച്ചിട്ട പാർക്ക് തുറന്നു പ്രവർത്തിക്കുന്നതിന് സാങ്കേതിക തടസങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എട്ട് ലക്ഷം രൂപയുടെ അറ്റകുറ്റപണി വേണമെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. ഒരു രൂപ പോലും നഗരസഭ മുടക്കാതെയാണ് ഇന്നലെ പാർക്ക് തുറന്നുകൊടുത്തത്. അഴിമതിക്കുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.ഐ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ് പറഞ്ഞു.