വൈക്കം :കോൺഗ്രസ് (എസ്) വൈക്കം ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷെവീർ ഷാ, അഡ്വ. പി. വി. പ്രകാശൻ, അബ്ദുൾ ലത്തീഫ്, ബി. ശ്രീജിത്ത്, എസ്. കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ജോസ് കുര്യൻ, സജി ദേവാമൃതം, ആർ വി.ലത എന്നിവർ പ്രസംഗിച്ചു.