വൈക്കം: കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെച്ചൂർ യൂണി​റ്റിന്റെ നേതൃത്വത്തിൽ കുടുംബമേളയും കലാപരിപാടികളും നടത്തി. പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി പി.കെ.ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് എ.എം സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാരികവേദി കൺവീനർ ശിവൻകുട്ടി മേനോൻ, വൈക്കം ബ്ലോക്ക് പ്രസിഡന്റ് സി.വി.ഡാങ്കെ, മോഹനൻ, യൂണി​റ്റ് സെക്രടറി സി.എസ്.എം. കുമാർ വനിതാവേദി കൺവീനർ ഇ.ടി.പൊന്നമ്മ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക വേദിയുടെയും വനിതാവേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.