വൈക്കം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാല സൗഹൃദ കേരളം നാലാംഘട്ട പരിപാടിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് തല ബാലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരൻ, കെ.ആർ ഷൈലകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ കെ.എസ് ഗോപിനാഥൻ, അംഗം എം.കെ ശീമോൻ, വി.കെ ഷിജു, ലത അനിൽകുമാർ, സി.ഡി.പി.ഒ ഇ.കെ നമിത, ബ്ലോക്ക് ബാലസംരക്ഷണ സമിതി അംഗം അഡ്വ.പി.ആർ പ്രമോദ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ കെ.ജി.ശശികല, അഡ്വ. സിസ്റ്റർ ജ്യോതിസ്.പി.തോമസ് എന്നിവർ ക്ലാസ് നയിച്ചു.