തലയോലപ്പറമ്പ് : കേരള മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് 22ന് കുലശേഖരമംഗലം മാറ്റപ്പറമ്പ് എൻ.ഐ.എം യുപി സ്‌കൂളിൽ നടക്കും. ക്യാമ്പിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. പി.പ്രീതി അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സുലോചന പ്രഭാകരൻ, സെക്രട്ടറി പി.എസ്.പുഷ്പമണി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജി.ജയചന്ദ്രൻ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ ബിനു എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.എ രവീന്ദ്രൻ (രക്ഷാധികാരി), എ.അൻവർ (ചെയർമാൻ), വിജു വാലാച്ചിറ (വൈസ് ചെയർമാൻ), സീമ ബിനു (കൺവീനർ), പി.കെ ശാന്തകുമാരി (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.