വൈക്കം : അക്കരപ്പാടം ഗവ യു .പി സ്‌കൂളിൽ ആഗോള കൈ കഴുകൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു . വൈക്കം ടൗൺ റോട്ടറി ക്ലബ് ഇൻകമിംഗ് എ.ജി ജീവൻ ശിവറാം ബോധവത്കരണം നിർവഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ശിവപ്രസാദ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ കൈ കഴുകൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ റോട്ടറി ക്ലബ് കൈമാറി. സ്‌കൂൾ ഹെഡ്മാസ്റ്റർ നടേശൻ ഇ.ആർ, കെ.സെബാസ്റ്റ്യൻ, സിറിൾ ജെ. മഠത്തിൽ, ഡി.നാരായണൻ നായർ, കിഷോർ കുമാർ, സബീന.എ.അലി എന്നിവർ പ്രസംഗിച്ചു.