വൈക്കം : ഇടയാഴം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നപരിഹാരക്രിയകളും, അഷ്ടബന്ധ നവീകരണകലശവും ഇന്ന് തുടങ്ങും.
ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 21വരെ ദേവപ്രശ്ന പരിഹാരക്രിയകൾ. 21ന് അഷ്ടബന്ധ നവീകരണ കലശം തുടങ്ങും. രാവിലെ 6ന് ഗണപതിഹോമം, ഭഗവതിസേവ, സുബ്രഹ്മണ്യസ്വാമിക്ക് 25 കലശാഭിഷേകം. 21ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം. 22ന് രാവിലെ നവീകരണ പ്രാശ്ചിത്യഹോമം, കലശപൂജ, കലശാഭിഷേകം, മരപ്പാണി, 10ന് നവീകരണ പ്രാശ്ചിത്യ കലശാഭിഷേകം. 23ന് രാവിലെ പ്രോക്തഹോമം, തുടർന്ന് ഹോമകലശാഭിഷേകം. 24ന് രാവിലെ അത്ഭുതശാന്തി ഹോമം, തുടർന്ന് ഹോമകലശാഭിഷേകം. 25ന് രാവിലെ അഗ്നിജനനം, 10ന് മരപ്പാണി തത്വകലശാഭിഷേകം, വൈകിട്ട് കലശത്തിങ്കൽ അധിവാസപൂജ. 26ന് രാവിലെ 5.30ന് അധിവാസം വിടർത്തൽ, തുടർന്ന് പരികലശാഭിഷേകം (ദർശനപ്രാധാന്യം), 7.50നും 9.50നും മദ്ധ്യേയുള്ള ശുഭമൂഹൂർത്തത്തിൽ അഷ്ടബന്ധം ചാർത്തി, ബ്രഗ്മകലശാഭിഷേകം, ശ്രീഭൂതബലി, അന്നദാനം.