
വൈക്കം. മുഴുവൻ നെല്ലും സംഭരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റായ ബെപ്പിച്ചൻ തുരുത്തിയിലിനും ബാങ്ക് ഡയറക്ടറായ പ്രദീപ് ആയില്യത്തിനും സ്വീകരണം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ബിജു പാറപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കാട്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം സെക്രട്ടറി എൻ.സോമൻ, ഷാജി ചില്ലയ്ക്കൽ, ജോമോൻ കൈതക്കാട്ട്, ജോഫി കണ്ണാട്ട്, സണ്ണി മലയിൽ, ഷാജി എസ്തപ്പാൻ, ബിനീഷ് തൈത്തറ, ഷിൻസി പുതിയമഠം, സദാനന്ദൻ തുണ്ടിയിൽ, ജിജി കുഞ്ചിരിക്കാട്ട്, പുഷ്‌കരൻ ചേന്തറ എന്നിവർ സംസാരിച്ചു