
കോട്ടയം. ഭവനരഹിതർക്ക് നൂറു വീടുകൾ നിർമിച്ചു നൽകാൻ ലക്ഷ്യമിടുന്ന സ്‌നേഹവീട് പദ്ധതിക്ക് എം.ജി.സർവകലാശാല നാഷണൽ സർവീസ് സ്‌കീം 20ന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് 2.30ന് യൂണിവേഴ്‌സിറ്റി അംസംബ്ലി ഹാളിൽ നടക്കുന്ന എൻ.എസ്.എസ് സംഗമത്തിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന വി കെയർ പദ്ധതിക്കായി സർവകലാശാലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച തുക മന്ത്രി വാസവൻ മന്ത്രി ബിന്ദുവിന് കൈമാറും. മികച്ച എൻ.എസ്.എസ് യൂണിറ്റുകൾക്കും മികച്ച പ്രിൻസിപ്പൽ, പ്രോഗ്രാം ഓഫീസർ തുടങ്ങിവർക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും.