കോട്ടയം: ഗുരുധർമ്മ പ്രചരണസഭ ജില്ലാതല ശ്രീനാരായണ കൺവൻഷൻ നവംബർ 11 മുതൽ 13 വരെ വിരിപ്പുകാലയിൽ നടത്താൻ ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. തിരുനക്കര സഭാഹാളിൽ ചേർന്ന സമ്മേളനം കേന്ദ്ര സമിതി രജിസ്ട്രാർ അഡ്വ.പി.എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി സദൻ, ഇ.എം സോമനാഥൻ, വി.വി.ബിജുവാസ്, പി.കമലാസനൻ, ബാബുരാജ് വട്ടോടി, കെ.കെ.സരളപ്പൻ, ഷിബു മൂലേടം, സുകുമാരൻ വാകത്താനം,മോഹൻകുമാർ, എം.എ ബാലകൃഷ്ണൻ, ഷൈലജ പൊന്നപ്പൻ, ശശിധരൻ എട്ടേക്കർ, അനിരുദ്ധൻ മുട്ടുംപുറം എന്നിവർ പങ്കെടുത്തു. കൺവൻഷൻ പ്രവർത്തന ഫണ്ട് പിരിവ് ഉദ്ഘാടനം ആദ്യ സംഭാവന നൽകി കുറിച്ചി സദൻ നിർവഹിച്ചു. കൺവൻഷനിൽ സന്യാസി ശ്രേഷ്ഠർ, മന്ത്രിമാർ, സാമൂഹ്യസാംസ്‌ക്കാരിക നായകർ പങ്കെടുക്കും.