film

കോട്ടയം. കോട്ടയം ഫിലിം സൊസൈറ്റിയും സി.എം.എസ് കോളേജും സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്ര മേള 20,21 തീയതികളിൽ സി.എം.എസ് കോളേജ് തിയേറ്ററിൽ നടക്കും. റഹ്‌മാൻ ബ്രദർസിന്റെ 'ചവിട്ട് ', കൃഷ്‌ണേന്ദു കലേഷിന്റെ 'പ്രാപ്പെട', രാഹുൽ റിജി നായരുടെ 'കള്ളനോട്ടം' എന്നിവ 20നും ജയരാജിന്റെ 'നിറയെ തത്തകളുള്ള മരം', വിഗ്നേഷ് പി.ശശിധര​ന്റെ 'ഉദ്ധരണി', പ്രതാപ് ജോസഫിന്റെ 'കടൽമുനമ്പ്' എന്നിവ 21നും പ്രദർശിപ്പിക്കും. 20ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മേളയിൽ പ്രവേശനം സൗജന്യമാണെന്ന് കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് ജയരാജ്‌, സെക്രട്ടറി പ്രദീപ്‌ നായർ, ട്രഷറർ സജി എന്നിവർ അറിയിച്ചു.